ഓർമ
നല്ല തണുപ്പുള്ള ഒരു രാത്രിയിൽ, ജനാലക്കപ്പുറം ചിണുങ്ങി പെയ്യുന്ന മഴയെ കേട്ട് കൊണ്ട് അവർ ഒരു പുതപ്പിൽ കെട്ടിപ്പിടിച്ചുറങ്ങി….തന്റെ നെഞ്ചോട് ചേർന്ന് കിടക്കുന്ന അവളുടെ മുടികളിൽ അവനിങ്ങനെ വിരലുകളോടിച്ചു…..അവർ പാട്ടിനെക്കുറിച്ച് സംസാരിക്കുകയും “നിൻ കൂടെ ഞാനില്ലയോ” കേൾക്കുകയും ഇടക്കിടക്കുള്ള അവന്റെ പാട്ട് മൂളലുകളെ ആസ്വദിക്കുകയും ചെയ്തു….ജനാലക്കരികിൽ ചെറിയ പളുങ്ക് പാത്രത്തിൽ ഓടി നടക്കുന്ന കുഞ്ഞ് മീമികളെ തന്റെ വിരലുകൾ കൊണ്ട് ഉമ്മ വെക്കുന്ന അവളുടെ ചുമലിൽ അവൻ ചുംബിച്ചു…..മഴ ആർത്തു പെയ്തു…. അവൻ “ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ” എന്ന് പാടിയപ്പോൾ സ്നേഹത്തോടെ അവൾ പ്രോത്സാഹിപ്പിച്ചു…..അവൻ ചിരിച്ചു, സ്നേഹത്തിന്റെ ചിരി….പ്രണയത്തിന്റെ ചിരി…അവന്റെ ചെറിയ കുറിയ കണ്ണുകളിൽ ഉമ്മ വെച്ച് അവൾ പറഞ്ഞു അവനോട് ചേർന്ന് കിടന്നു….


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ