جدى


 ല്ലിപ്പയുടെ ഖബറടക്കം കഴിഞ്ഞ് ഞാൻ തറവാട്ടിലേക്ക് നടന്നു. ഓരോരുത്തരും പല വഴിക്ക് പിരിഞ്ഞപ്പോ എന്തോ എനിക്ക് പഴയ ആൾ താമസമില്ലാത്ത ആ പുരയിടം ഒന്ന് കാണണമെന്ന് തോന്നി. വഴിനീളെ വല്യുപ്പയുടെ അപ്പൂപ്പൻതാടി പോലത്തെ വെളുത്ത താടിയും മുറുക്കി ചുവന്ന ചുണ്ടുകളിലെ ചിരിയും മനസ്സിലങ്ങനെ നീറിക്കൊണ്ടിരുന്നു... മനസ്സിൻ്റെ വേദന കണ്ണുകളെ നിറയിച്ച് കൊണ്ടിരുന്നു....... എന്നെ ബാവ എന്നാണ് വല്യുപ്പ വിളിക്കാറ്. ആ പേര് വേറെ ആർക്കും ഇല്ലായിരുന്നു. മദ്റസയിൽ പഠിക്കുമ്പോ ബാവ ഉസ്താദ് എന്ന് ബഹുമാനത്തോടെ വിളിച്ചത് ചെവിയിലിങ്ങനെ മുഴങ്ങിക്കൊണ്ടിരുന്നു... വല്ല്യുപ്പ എനിക്ക് സമാധാനമായിരുന്നു. ഒരു മുൻവിധിയും കൂടാതെ എന്നെ മനസ്സിലാക്കുകയും സ്നേഹിക്കുകയും ചെയ്തു.. പഠിക്കുന്ന കാലത്ത് കയ്യിൽ ചുരുട്ടിപ്പിടിച്ച അമ്പതുകളും നൂറുകളും കൊണ്ട് വല്യുപ്പ എൻ്റെ വയറ് നിറച്ചു... ഓർമകളിൽ വല്ല്യുപ്പയുടെ സ്നേഹ ശകാരങ്ങളുണ്ട്..... കുരുത്തക്കേട് കാണിക്കുമ്പോ കിട്ടിയിരുന്ന പുളി വടിയുടെ നീറ്റലുണ്ട്....... നനുത്ത ഓർമകൾ പഴയ കാലത്തേക്ക് കൊണ്ടു പോയപ്പോ തറവാടിൻ്റെ പടി എത്തിയത് അറിഞ്ഞില്ല. വല്യുപ്പ നട്ടുവളർത്തിയ മാവുകളും തെങ്ങുകളുമെല്ലാം അവര് പോയതറിഞ്ഞ മട്ടാണ്. എല്ലാരും അനങ്ങാതെ നിശ്ചലരായി നെഞ്ചിൽ സങ്കടക്കടൽ ഒതുക്കി വെച്ച് നിൽക്കുകയാണെന്ന് മനസ്സിലായി. ചെറുപ്പത്തിൽ ഓടി നടന്ന പറമ്പിലൂടെ മെല്ലെ നടന്നു... മരങ്ങളോട് വല്ലിപ്പാൻ്റെ മദ്ഹുകൾ പറഞ്ഞു...... അവറ്റകൾ തേങ്ങുന്നത് എനിക്ക് കേൾക്കാമായിരുന്നു. മടങ്ങി വരാത്ത ലോകത്തേക്ക് തങ്ങളുടെ നാഥൻ പോയതറിഞ്ഞ് തലമുറകളുടെ ജനനങ്ങളൾക്കും വളർച്ചകൾക്കും സാക്ഷിയായ തറവാട് വീട് മൗനം പൂണ്ടു. പ്രകൃതിയുടെ സമാശ്വാസിപ്പിക്കലിൽ ഞാനും ചേർന്നു... ഓർമകളുടെ ഒറ്റ മരപ്പെയ്ത്തിൽ വല്യുപ്പാൻ്റെ ഖബറ് പൂന്തോട്ടമാക്കണേയെന്ന് ഞങ്ങളെല്ലാരും പ്രാർത്ഥിച്ചു...

തൊണ്ണൂറ് വർഷക്കാലത്തെ സാന്ത്വനപ്പെയ്ത്തിന് ഇന്ന് ഭൗതികമായി തിരശ്ശീല വീണിരിക്കുന്നു.......

അഭിപ്രായങ്ങള്‍