Five Feet Apart(film review)

         Five Feet Apart

"Life is short 
Forgive, help, be thankful
Love, smile and be happy"

മനുഷ്യ സ്പർശനങ്ങൾ ജീവിതത്തെ എത്രത്തോളം മനോഹരമാക്കുന്നുവെന്ന് തീവ്രമായ പ്രണയത്തിലൂടെയും സൗഹൃദത്തിലൂടെയും അവതരിപ്പിക്കുന്ന ഇംഗ്ലീഷ് സിനിമയാണ് ഫൈവ് ഫീറ്റ് അപാർട്ട്. ജസ്റ്റിൻ ബർഡോനി സംവിധാനം ചെയ്ത ചിത്രം തിരക്കഥ കൊണ്ടും ദ്യശ്യഭംഗി കൊണ്ടുമെല്ലാം ഏറെ ഉയർന്ന നിലവാരം പുലർത്തുന്നുണ്ട്.ഒരു ഹോസ്പിറ്റലിനെ കേന്ദ്രീകരിച്ചുള്ള ഒറ്റ പ്ലോട്ടിലൂടെ തികച്ചും വ്യത്യസ്തമായ കൺസെപ്റ്റാണ് സിനിമ മുന്നോട്ട് വെക്കുന്നത്.
സിസ്റ്റിക്ക് ഫൈബ്രോസിസ് എന്ന അപൂർവ രോഗം പിടിപെട്ട മൂന്ന് പേരിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ശ്വാസകോശം തകരാറിലായി കൃത്രിമ ശ്വാസോപകരണങ്ങളിലൂടെയാണ് ഇവർ ജീവൻ നിലനിർത്തുന്നത്. അസുഖം ബാധിച്ച സ്റ്റെല്ലയും വില്ലും തമ്മിലുള്ള പ്രണയവും പോ എന്ന അവരുടെ കൂട്ടുകാരൻ്റെയും ആശുപത്രി ജീവിതമാണ് കഥയുടെ ഇതിവൃത്തം.തീർച്ചയായും ഒരു ചുംബനത്തിലൂടെ, ഗാഢമായ ആലിംഗനത്തിലൂടെ മാറാവുന്ന പ്രശ്നഞളെ നമുക്ക് ചുറ്റുമുള്ളുവെന്ന് സിനിമ നമ്മെ പഠിപ്പിക്കും. വാക്കുകൾ കൊണ്ട് എഴുതി ഫലിപ്പിക്കാനാകാത്ത ഒരു കൂട്ടം വികാരങ്ങളുടെ ഉന്മാദാവസ്ഥയിലായിരിക്കും സിനിമ കണ്ട് കഴിയുന്ന ഓരോ ആളുകളും.അത്രക്കും തീവ്രമായ സ്നേഹവും കരുതലും പ്രതീക്ഷകളുമാണ് ചിത്രം മുഴുവനും.

-ഷഫീക് മുഹമ്മദ്‌-

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌