സിനിമാ നിരൂപണം
ബെൻ: ബേസ്ഡ് ഓൺ എ ട്രൂ സ്റ്റോറി
"നിൻറെ മക്കൾ നിന്റെ മക്കളല്ല. ജീവിതത്തിന്റെ സ്വന്തം അഭിലാഷത്തിന്റെ പുത്രന്മാരും പുത്രിമാരുമാണവർ. അവർ നിന്നിലൂടെ വളരുന്നു , എന്നാൽ നിന്നിൽ നിന്നല്ല. നിനക്ക് നിന്റെ സ്നേഹം അവർക്കായി നൽകാം പക്ഷേ നിന്റെ ചിന്തകൾ നൽകരുത്.എന്തെന്നാൽ അവർക്ക് അവരുടേതായ ചിന്തകളുണ്ട്"-ഖലീൽ ജിബ്രാൻ
വിദ്യാഭ്യാസമെന്നത് വിൽപ്പനച്ചരക്കായി മാറിയ കാലഘട്ടമാണ് ഇന്നത്തേത്. വിദ്യാർത്ഥികളെക്കാളും അധ്യാപകരെക്കാളുമേറെ മാർക്കുകളെക്കുറിച്ച് വ്യാകുലതകൾ പങ്കുവയ്ക്കുന്നത് രക്ഷകർത്താക്കളാണ്.അറിവെന്നത് അനുഭവത്തിലൂടെ പഠിക്കേണ്ടതാണെന്ന ചിന്തയേ മാറ്റിമറിച്ചുകൊണ്ട് പുസ്തകത്തിൽ മാത്രം ഒതുങ്ങി നിൽക്കുകയും അവയെ മനഃപാഠമാക്കുകയും ചെയ്യുന്ന തലമുറയെ വാർത്തെടുക്കുകയാണ് ഇന്നത്തെ കുത്തക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചെയ്യുന്നത്. നമ്മുടെ പഴമക്കാർ പറയാറുള്ള ഒരു ചൊല്ലുണ്ട് 'കതിരിന്മേൽ വളം വച്ചിട്ട് കാര്യമില്ല'. ഇന്നത്തെ തലമുറ പലപ്പോഴും ചെയ്യുന്നത് അതുതന്നെയാണ്. കുട്ടികളുടെ വളർച്ചയിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്നത് അവരുടെ ബാല്യകാല വിദ്യാഭ്യാസവും അനുഭവങ്ങളുമാണ്. അതുകൊണ്ട് തന്നെ മാറ്റം തുടങ്ങേണ്ടത് അവിടെനിന്നാണ്.
അവൻ/അവൾ കളിച്ചു വളർന്ന ചുറ്റുപാടുകളും അനുഭവ പരിസരങ്ങളും അവരുടെ ചിന്തകളെയും അറിവുകളെയും മനോഭാവങ്ങളെയും വികസിപ്പിക്കുന്നു. നാട്ടിൻപുറങ്ങളിൽ ഓടിച്ചാടി കബഡി കളിച്ചും ചക്കു കളിച്ചും തലപ്പന്ത് കളിച്ചും വളർന്ന കുട്ടിക്കാലങ്ങളിൽ നിന്നും നാലു ചുവരുകൾക്കുള്ളിലെ വീഡിയോ ഗെയിമിലേക്കും കൊച്ചു ടി വി യുടെ ഇത്തിരിവെട്ടങ്ങളിലേക്കും കുഞ്ഞുങ്ങൾ ചുരുങ്ങി പോയിരിക്കുന്നു. അതിനൊപ്പം രക്ഷിതാക്കളുടെ സ്റ്റാറ്റസിനു വേണ്ടി ചേർക്കുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകളും കൂടിയാകുമ്പോൾ ചിന്തകൾക്കും മനോഭാവങ്ങളും മാറ്റം വരുന്നു, അവർ അവരിലേക്ക് ചുരുങ്ങിപ്പോകുന്നു. അതിനൊപ്പം കുഞ്ഞുങ്ങൾക്ക് താങ്ങാനാവാത്ത വലിയ മാനസിക സമ്മർദ്ദങ്ങൾ കൂടി തങ്ങൾ നൽകാറുണ്ട് എന്ന യാഥാർത്ഥ്യം പല രക്ഷിതാക്കളും തിരിച്ചറിയുന്നില്ല.
ഈ സാഹചര്യത്തിലാണ് മലയാള സിനിമയുടെ അഭ്രപാളിയിലേക്ക് വിപിൻ അറ്റ്ലെ എന്ന യുവസംവിധായകന്റെ 'ബെൻ' എന്ന സിനിമ കടന്നുവരുന്നത്. നമ്മുടെ സാംസ്കാരിക മാറ്റം വിദ്യാഭ്യാസത്തിൻറെ ഗതിയെ കൂടി മാറ്റി മറിച്ച് മുതലാളിത്ത നിലപാടുകളിലേക്കും ആംഗലേയ സംസ്കാരത്തിലേക്കും മാറ്റപ്പെടുമ്പോൾ നമുക്ക് നഷ്ടപ്പെടുന്ന നമ്മുടെ കുഞ്ഞുങ്ങളെയും അവരുടെ അസ്വസ്ഥതകളെയും ഈ ചിത്രം വരച്ചു കാട്ടുന്നു. സമകാലിക വിദ്യാഭ്യാസത്തിൻറെ ഏറ്റവും രൂക്ഷവും ശക്തവുമായ മുഖമാണ് ഈ ചിത്രം. വിദ്യാഭ്യാസത്തിന് വ്യത്യസ്ത ചിന്തകളെയും അതിന്റെ യഥാർത്ഥമായ അർത്ഥത്തെയും തിരിച്ചറിയാനുള്ള ഒരു അവസരം കൂടി ഈ ചിത്രം നമുക്ക് നൽകുന്നു.തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നവണ്ണം തങ്ങളുടെ താൽപര്യങ്ങളെ കുട്ടികളിൽ അടിച്ചേൽപ്പിച്ച് സ്വന്തം മോഹം സഫലമാക്കാൻ ശ്രമിക്കുന്ന എല്ലാ രക്ഷകർത്താക്കൾക്കുമുള്ള താക്കീതു കൂടിയാണ് 'ബെൻ' എന്ന സിനിമ.ബാല്യകാല വിദ്യാഭ്യാസവും അനുഭവങ്ങളുമാണ് കുട്ടികളുടെ വളർച്ചയെ മനോഭാവങ്ങളെ സ്വഭാവത്തെ ഒക്കെ കരുപ്പിടിപ്പിക്കുന്നതെന്ന് ഈ ചിത്രം പറയാതെ പറയുന്നു.

നാട്ടിൻപുറത്തെ സാധാരണ കുടുംബത്തിൽ ജനിച്ച ബെൻ എന്ന എട്ടു വയസ്സുകാരന്റെ ബാല്യകാല അനുഭവങ്ങളിലൂടെയും വിദ്യാഭ്യാസ ജീവിതത്തിലൂടെയുമാണ് ചിത്രം കടന്നുപോകുന്നത്. നാട്ടിൻപുറത്തെ സ്കൂളിൽ കളിച്ചും ചിരിച്ചും വളരുന്ന ബെന്നിന് കണക്ക് കീറാമുട്ടിയായ ഒരു വിഷയമാകുന്നു.തുടക്കംമുതൽതന്നെ ആ നാട്ടിലെ സ്കൂളിൽ തന്റെ മകന് മികച്ച വിദ്യാഭ്യാസം കിട്ടില്ലെന്ന തോന്നലുള്ള അവൻറെ അമ്മ ഈ അവസരം പരമാവധി പ്രയോജന പെടുത്തുന്നു.കുടുംബത്തിനും മകന്റെ ഭാവിക്കും വേണ്ടി വിദേശത്തുപോയ ഭർത്താവിനെ നിരന്തരം നിർബന്ധിച്ച് ബെന്നിന് നഗരത്തിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചേർക്കുന്നു.ആ തീരുമാനം എത്ര മാത്രം തെറ്റായിരുന്നു എന്ന് പിന്നീടാണ് അവർ തിരിച്ചറിയുന്നത് ഗ്രാമത്തിൽ വളർന്ന ബെന്നിന് നഗരജീവിതവുമായോ അവിടുത്തെ വിദ്യാഭ്യാസ രീതികളുമായോ ഒന്നും പൊരുത്തപ്പെട്ടു പോകാൻ കഴിയുന്നില്ല. സ്കൂളിൽ നിന്നും വീട്ടിൽ നിന്നുമുള്ള സമ്മർദ്ദങ്ങൾ അവനെ മാനസികമായി തളർത്തുകയും മാനസികനില തെറ്റിയ അവസ്ഥയിൽ കൊണ്ടെത്തിക്കുകയും ചെയ്യുന്നു. പിന്നീട് അവന്റെ പിതാവ് തിരികെ എത്തി ബെന്നിനെ നാട്ടിൻ പുറത്തേക്ക് കൂട്ടിക്കൊണ്ടു വരുന്നതോടെ സിനിമ അവസാനിക്കുന്നു.
ഈ പ്രമേയത്തിലൂടെ കടന്നുപോകുന്ന സിനിമയെ ഘട്ടങ്ങളായി തിരിച്ചു വിശകലനം ചെയ്യുമ്പോഴാണ് സമകാലിക പ്രശ്നങ്ങളിലേക്കും വിദ്യാഭ്യാസ പ്രക്രിയയിൽ പ്രകൃതി, വിദ്യാലയം,മതം,രക്ഷകർത്താക്കൾ, ബാല്യകാലം ബാല്യകാലസൗഹൃദം എന്നിവ ചെലുത്തുന്ന സ്വാധീനങ്ങളിലേയ്ക്കുമൊക്കെ സിനിമ സഞ്ചരിക്കുന്നുവെന്ന് മനസിലാകുന്നത്.
പ്രകൃതിയും അതിലെ പാഠങ്ങളും സിനിമയുടെ തുടക്കം മുതൽ തന്നെ കടന്നുവരുന്നുണ്ട്.കൂട്ടുകാരോടൊപ്പം കളിച്ചു വളർന്ന ബെന്നിന് പ്രകൃതിയോടുള്ള താല്പര്യം വളരെ പ്രസക്തമാണ്. കണക്ക് എന്ന വിഷയം കീറാമുട്ടിയായി മാറുമ്പോൾ അതിന്റെ എളുപ്പവഴികളെക്കുറിച്ച് അവന്റെ ചേട്ടൻ പറഞ്ഞു കൊടുക്കുന്നത് കടൽതീരത്ത് കൊണ്ടുപോയാണ്. കുറെ കല്ലുകൾ കടൽത്തീരത്ത് നിരത്തി വയ്ക്കുന്നു ശേഷം തിരയടിച്ചു കൊണ്ടുപോയ കല്ലുകളുടെ എണ്ണം അവനെക്കൊണ്ട് പറയിപ്പിക്കുകയും ചെയ്യുന്നു.അത് അറിവിനെയും അനുഭവത്തെയും പ്രകൃതിയുമായി ചേർത്തുവച്ചുകൊണ്ടുള്ള പഠനമായി മാറുന്നു.പ്രകൃതിയിലേക്ക് ഇറങ്ങി പഠിക്കുമ്പോഴാണ് പഠനം എത്ര രസകരവും ലളിതവുമാണെന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാകുന്നതെന്ന് ആ ദൃശ്യം ഓർമ്മപ്പെടുത്തുന്നു. ഇതുപോലെതന്നെ മാനസികനില തകർന്ന ആശുപത്രിയിൽ കഴിയുന്ന സമയത്ത് ആ ചേട്ടൻ അവനെ അവിടെ നിന്നും പുറത്തു കടത്തി കുന്നിന്മുകളിലെ ആകാശവും നക്ഷത്രങ്ങളും കാട്ടിക്കൊടുക്കുന്ന മറ്റൊരു ദൃശ്യം കൂടിയുണ്ട്. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ ആ കുഞ്ഞുമനസ്സ് തളർന്നു പോകുമ്പോൾ അവന്റെ ചിരിയെ ചിന്തയെ തിരികെ കൊണ്ടുവരാൻ പ്രകൃതിയ്ക്ക് കഴിയുന്നതായി നമുക്കവിടെ കാണാം.അടച്ചുപൂട്ടിയ മുറികൾക്കുള്ളിൽ നിന്നും സ്വതന്ത്രനായി പ്രകൃതിയോട് ചേരുമ്പോൾ മാത്രമാണ് അവന്റെ കുഞ്ഞു ചുണ്ടുകൾ വിടരുന്നത് .കണ്ണുകൾ തിളങ്ങുന്നത്. ഇവിടെയൊക്കെ പ്രകൃതിയെന്ന അധ്യാപകനെ അയാളുടെ സംരക്ഷണത്തെ ശിക്ഷണത്തെയൊക്കെ കാഴ്ചക്കാരന് തിരിച്ചറിയാൻ കഴിയുന്നു.

വിദ്യാഭ്യാസത്തിൻറെ കാതലായ ഘടകങ്ങളിലൊന്നാണ് വിദ്യാലയം രണ്ടുതരം വിദ്യാലയങ്ങളെയും വിദ്യാഭ്യാസ സമ്പ്രദായങ്ങളെയും സിനിമ പരാമർശിക്കുന്നുണ്ട്. നാട്ടിൻപുറത്ത് സ്വതന്ത്രരായി കളിച്ചും ചിരിച്ചും പരസ്പരം സഹകരിച്ചും കുട്ടികളിലേക്കും അവരുടെ മനസ്സിന്റെ ആഴത്തിലേക്കും ഇറങ്ങിച്ചെല്ലുന്ന വിദ്യാലയം. അവിടെ തുറന്നിട്ട ജാലകങ്ങൾക്കൊപ്പം പ്രകൃതിയിലേക്ക് ഇറങ്ങി പഠിക്കാനുള്ള അവസരവും ലഭ്യമാകുന്നു. അവിടെ പഠനം എന്നത് കളിചിരികൾക്കും അനുഭവപരിസരങ്ങൾക്കും ഉള്ളിൽ നിന്നുള്ള ഒന്നാകുന്നു. എന്നാൽ രണ്ടാമത്തെ വിദ്യാലയം തീർത്തും അക്കാദമികമായ ഒന്നാണ്. അവിടെ പരസ്പര സഹകരണത്തിനും സ്നേഹത്തിനും മുകളിൽ നിയമങ്ങളും ചട്ടകൂടുകളുമാണ്.ഒരു കുട്ടിയുടെ ഏറ്റവും വലിയ സ്വാതന്ത്ര്യം അവന്റെ/അവളുടെ മാതൃഭാഷ സംസാരിക്കാനുള്ള അവകാശമാണ്.ആ അവകാശത്തെ സ്കൂൾ പരിസരത്തിനുള്ളിൽ നിഷേധിക്കുകയും ആംഗലേയ ഭാഷ സംസാരിക്കണം എന്ന നിബന്ധനയ്ക്ക് കുട്ടികളെ വിധേയരാക്കുകയും ചെയ്യുന്നു .ഇത്തരത്തിലുള്ള തീർത്തും അപരിചിതമായ ഒരിടത്തേക്ക് ആണ് ബെൻ എന്ന എട്ട് വയസ്സുകാരനെ അവൻറെ അമ്മ പറിച്ചു നടുന്നത്.എത്ര ശ്രമിച്ചിട്ടും ആ പരിസരവുമായി അവിടുത്തെ വിദ്യാഭ്യാസ രീതികളുമായി ഒത്തു ചേർന്ന് പോകാൻ ബെന്നിന് കഴിയുന്നില്ല.വിദ്യാലയത്തിൽ നിന്നും വീട്ടിലെ ട്യൂഷനിൽ നിന്നും ലഭിക്കുന്ന മർദ്ദനങ്ങൾ പഠനത്തോടും ചുറ്റുമുള്ളതിനോടുമുള്ള ഭയമാണ് കുട്ടിയിലുണ്ടാക്കുന്നത്. ചിന്തിക്കാനും സംസാരിക്കാനും ഉള്ള കുട്ടികളുടെ അവകാശങ്ങളെ ഇല്ലായ്മ ചെയ്തുകൊണ്ട് പഠനത്തെ അടിച്ചേൽപ്പിക്കുകയും അവരെ കേവലം പുസ്തക പുഴുക്കളാക്കി മാറ്റുകയുമാണ് ഇന്നത്തെ കുത്തക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചെയ്യുന്നത്. അത്തരം സ്ഥാപനങ്ങളോടുള്ള പ്രതിഷേധം കൂടിയാണ് ഈ സിനിമ എന്നു പറയാം.
വിദ്യാഭ്യാസത്തിൽ എപ്രകാരമാണ് മതത്തിൻറെ സ്വാധീനം കടന്നുവരുന്നത് എന്ന് സ്വാഭാവികമായി നാം ചിന്തിക്കുന്നു അതിനുള്ള ഉദാഹരണവും ചിത്രത്തിൽ തന്നെ കാണാനാകും ഒരു മത വിഭാഗത്തിന് മാത്രമല്ല എല്ലാ മതവിഭാഗത്തിൽ പ്രതിനിധിയാണ് ചിത്രത്തിലെ ഫാദർ നിലകൊള്ളുന്നത് ബെൻ നിൻറെ പഠനത്തിന് പോരായ്മയായി കാണിക്കുന്നത് അമ്പലത്തിലെ പ്രസാദത്തെയാണ്.നാട്ടിൽ ഉണ്ടായിരുന്നപ്പോൾ അമ്പലത്തിലെ പ്രസാദം കഴിച്ചിട്ട് ഉണ്ടാകുമെന്നും അതിൽനിന്നും ഗണപതി കുട്ടിയുടെ ശരീരത്തിൽ കൂടിയിട്ടുണ്ടെന്നും പറയുന്നു.ഗണപതിയെ ഒഴിപ്പിക്കാനായി മറ്റൊരു പ്രാർത്ഥനാകേന്ദ്രത്തിലേയ്ക്ക് അയക്കുകയും അവിടെ ബെൻ മാനസികവും ശാരീരികവുമായ പീഡനങ്ങൾക്ക് വിധേയനാവുകയും ചെയ്യുന്നു.മതത്തിലുള്ള അന്ധമായ വിശ്വാസം നിഷ്കളങ്കമായ ഒരു ബാല്യത്തെ ഇല്ലായ്മ ചെയ്യുന്നതിവിടെ കാണാം.
വിശ്വാസങ്ങൾ മനുഷ്യനിൽ ആവശ്യമായ ഒന്നുതന്നെയാണെന്ന് പറയുമ്പോഴും അതിൻറെ അന്ധതയെ മുതലെടുത്ത് വിദ്യാഭ്യാസ ഉയർച്ചക്ക് വേണ്ടി ഹോമങ്ങളും നേർച്ചകളും നടത്തുകയും ചരടുകളും രക്ഷകളും കെട്ടുകയും ചെയ്യുന്ന ഒരു സമൂഹത്തിനു നേരെയുള്ള പരിഹാസം കൂടി സംവിധായകൻ ഇവിടെ നടത്തുന്നുണ്ട്.
ഏതൊരു കുഞ്ഞിനും ആദ്യ അധ്യാപകർ അവന്റെ/അവളുടെ രക്ഷാകർത്താക്കളാണ്. ജനിച്ചു വീഴുന്നതിനു മുൻപ് തന്നെ അമ്മയിൽനിന്നുമാണ് കുഞ്ഞ് ഓരോന്നും പഠിച്ചു തുടങ്ങുന്നത്.കുഞ്ഞുങ്ങളുടെ ഇഷ്ടങ്ങളെ താൽപര്യങ്ങളെ ഒക്കെ കണ്ടെത്തി അവർക്കാവശ്യമായ പിന്തുണ നൽകേണ്ടത് രക്ഷാകർത്താക്കളുടെ കടമയാണ്. ജീവിതത്തിൻറെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനായി ബെന്നിന്റെ അച്ഛൻ വിദേശത്തേക്ക് പോകുന്നു ശേഷം അവൻറെ ആകെ ആശ്രയം അമ്മയാണ്. ശകാരവും അടിയുമല്ലാതെ അവന്റെ ഇഷ്ടങ്ങളെ മനസ്സിലാക്കാനോ അവയെ പ്രോത്സാഹിപ്പിക്കാനോ ആ അമ്മ ശ്രമിക്കുന്നില്ല.മകന്റെ നല്ല ഭാവിക്ക് വേണ്ടി എന്ന ചിന്തകൊണ്ട് അവന്റെ വേദനകളിൽ ആശ്വാസമാകാനോ സാന്ത്വനമാകാനോ അവർക്ക് കഴിയുന്നില്ല.മക്കളുടെ ആഗ്രഹങ്ങളെയും താത്പര്യങ്ങളെയും തിരിച്ചറിയാതെ തങ്ങളുടെ ആഗ്രഹങ്ങൾ അവർക്കുമേൽ അടിച്ചേൽപ്പിച്ച ശേഷം അതവരുടെ നല്ല ഭാവിക്കവേണ്ടിയാണെന്നു വാദിക്കുന്ന രക്ഷാകർത്താക്കളുടെ പ്രതിനിധിയാണ് ഇതിലെ അമ്മ.
ഒരു വ്യക്തിയുടെ മാനസികവും ബൗദ്ധികവുമായ വളർച്ചയിൽ അവന്റെ ബാല്യവും ബാല്യകാല അനുഭവങ്ങളും സൗഹൃദങ്ങളും വിദ്യാഭ്യാസവുമെല്ലാം എത്രത്തോളം പ്രാധാന്യമാണ് അര്ഹിക്കുന്നതെന്ന് ഈ ചിത്രം ഓർമ്മപ്പെടുത്തുന്നു.കാരണം സിനിമയുടെ തുടക്കവും അതിന്റെ ഒടുക്കവും ചെന്നെത്തുന്നത് ബാല്യത്തിന്റെ നിഷ്കളങ്കവും നിർമലവുമായ സൗഹൃദത്തിന്റെ അനുഭവപരിസരങ്ങളെക്കാണ്. അവിടെനിന്നും ലഭിക്കുന്ന സുഖവും സംരക്ഷണവും ആത്മവിശ്വാസവും മറ്റൊന്നിനും നൽകാൻ കഴിയില്ലെന്ന തിരിച്ചറിവുകൂടി കാഴ്ചക്കാരനിലേയ്ക്കെത്തുന്നു.ചാമി എന്ന കൂട്ടുകാരനും കളിക്കൂട്ടുകരിക്കുമൊപ്പം അവരുടെ അനുഭവപരിസരങ്ങളിൽ നിന്നും ബെൻ നേടിയെടുക്കാൻ തുടങ്ങിയ ആത്മവിശ്വാസത്തിന്റെ വേരുകൾ അടർത്തിമാറ്റിയാണ് മറ്റൊരിടത്തേക്ക് അവനെ പറിച്ചുനട്ടത്.ഏറ്റവുമധികം അവനെ ബാധിച്ചതും ആ നഷ്ടംബോധമാണ് അതുകൊണ്ടാണ് അവരിലേക്ക് തിരികരയെത്തുമ്പോൾ അവന്റെ ചുണ്ടുകൾ വിടരുന്നത്.കഥാന്ത്യത്തിൽ തനിക്ക് നഷ്ടമായവയിലേയ്ക്ക് അവൻ തിരിച്ചു വരുമ്പോൾ അസ്വാതന്ത്രത്തിന്റെ വേലിക്കെട്ടുകൾ തകർത്തുകൊണ്ട് സ്വാതന്ത്ര്യത്തിന്റെ വിഹായസിലേയ്ക്ക് പ്രകൃതിയിലേക്ക് കുട്ടികളെ തുറന്നുവിടാനുള്ള ഒരാഹ്വാനം കൂടിയാണവിടെ നടക്കുന്നത് എന്നു കാണാം.
ഇവിടെ നാം ആലോചിക്കേണ്ട വിഷയം കുട്ടികളുടെ വളർച്ചയും ഉയർച്ചയും നിർണയിക്കുന്നത് അവൻറെ അനുഭവങ്ങളും അതിലൂടെയുള്ള പഠനവുമാണ് എന്ന വസ്തുതയാണ്. നാലു ചുവരുകൾക്കുള്ളിലടച്ച് ആവശ്യമില്ലാത്ത സമ്മർദ്ദങ്ങളാൽ നാം നഷ്ടപ്പെടുത്തുന്ന അവരുടെ ബാല്യ കൗമാര യൗവ്വനങ്ങളെ പിന്നീട് ഒരിക്കലും തിരിച്ചു കൊടുക്കാൻ നമുക്ക് കഴിയില്ല.ഓരോ കുഞ്ഞും ഓരോ അത്ഭുതങ്ങളാണ്.അത് തിരിച്ചറിയുന്നിടത്താണ് ഓരോ രക്ഷാകർത്താക്കളുടെയും വിജയം.തങ്ങളുടെളു താല്പര്യങ്ങളെക്കാൾ കുട്ടികളുടെ അഭിരുചികളും ഇഷ്ടാനിഷ്ടങ്ങളും തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുമ്പോൾ ഓരോ രക്ഷാകർത്താക്കളുടെയും പ്രതീക്ഷകൾക്ക് അതീതമായ ഉയരങ്ങൾ കുട്ടികൾ കീഴടക്കും.മുറിക്കുള്ളിൽ അടച്ചിടാതെ അനന്തമായ വിഹായസ്സിലേക്ക് പറക്കാൻ കുട്ടികളെ പ്രേരിപ്പിക്കണം. അല്ലാത്തപക്ഷം അവർ വെറും പാവകൾ മാത്രമാകും. ഈ അവസരത്തിലാണ് ഖലീൽ ജിബ്രാന്റെ ശക്തമായ വരികൾ നാം ഓർക്കേണ്ടത് : "നിൻറെ മക്കൾ നിന്റെ മക്കളല്ല. ജീവിതത്തിന്റെ സ്വന്തം അഭിലാഷത്തിന്റെ പുത്രന്മാരും പുത്രിമാരുമാണവർ. അവർ നിന്നിലൂടെ വളരുന്നു , എന്നാൽ നിന്നിൽ നിന്നല്ല. നിനക്ക് നിന്റെ സ്നേഹം അവർക്കായി നൽകാം പക്ഷേ നിന്റെ ചിന്തകൾ നൽകരുത്.എന്തെന്നാൽ അവർക്ക് അവരുടേതായ ചിന്തകളുണ്ട്".

-ആൻ-

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ